spot_imgspot_imgspot_img

തിരുവനന്തപുരം ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു. ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ‘കൂൾമേറ്റ് ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു സംഭവം നടന്നത്.

സ്ഥാപനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട സമീപം വഴി കടന്നുപോയവരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള പ്രവർത്തികൾ ചെയ്തിരുന്നു. അതിനാൽ തന്നെ സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനായി. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതെ സമയം അപകടത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ​​കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഫ്ലെക്സ് പ്രിന്റിങ് മെഷീനുകൾ, ബോർഡ് മേക്കിങ് യൂണിറ്റുകൾ, യുപിഎസ്, കമ്പ്യൂട്ടറുകൾ, സ്റ്റിക്കർ കട്ടിങ് ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റ്, ഇൻവെർട്ടർ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും സാധനങ്ങളാണ് കത്തിയതെന്ന് ഉടമ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...
Telegram
WhatsApp