spot_imgspot_imgspot_img

മിന്നും പ്രകടനം കാഴ്ച്ച വച്ച് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്; ബി.കോം ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കോടെ തിളക്കമാർന്ന നേട്ടം

Date:

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന്റെ നെറുകയിൽ ഒരു പൊൻതൂവൽ കൂടി. കേരള സർവകലാശാല നടത്തിയ ബി.കോം ബിരുദ പരീക്ഷയിൽ (2023–26) തിളക്കമാർന്ന നേട്ടമാണ് കോളേജ് സ്വന്തമാക്കിയിരിക്കുന്നത്. കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദവിഭാഗം ഒന്നാം റാങ്ക് ഉൾപ്പെടെ മൂന്ന് പ്രധാന റാങ്കുകളാണ് കരസ്ഥമാക്കിയത്.

കോളേജിന്റെ യശസ്സ് ഉയർത്തി ​അമീന ഷായാണ് ബികോം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അമീന ഷാ ഒൻപത് പോയിന്റിലധികം സി.ജി.പി.എ (CGPA 9.100) നേടിക്കൊണ്ടാണ് സർവകലാശാലയിൽ ഒന്നാം റാങ്കിന് (A+ Grade) അർഹയായത്. ഒന്നാം റാങ്കിന് പുറമെ അഞ്ചാം റാങ്കും പതിനാലാം റാങ്കും നേടി വിദ്യാർഥികൾ കോളേജിന്റെ പേരും പെരുമയും ഉയർത്തി.

കോളേജിലെ മറ്റ് വിദ്യാർത്ഥികളായ സുബഹാന ബിയാണ് (CGPA 8.815) അഞ്ചാം റാങ്ക് നേടിയത്. അതുപോലെ ഷിഫ സുലാഫ് എസ്.എസ് (CGPA 8.631) പതിനാലാം റാങ്കും നേടി. ​വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ ചിട്ടയായ പരിശീലനവും അക്കാദമിക മികവുമാണ് ഇങ്ങനെ ഒരു നേട്ടം കരസ്ഥമാക്കാൻ സഹായകമായത്.

കോളേജ് മാനേജ്‌മെന്റും സ്റ്റാഫും പി.ടി.എയും കൊമേഴ്സ് വിഭാഗത്തെ അഭിനന്ദിച്ചു. വകുപ്പു മേധാവി ഡോ. ആൻസി റാഹിലയുടെ നേതൃത്വത്തിൽ സ്ഥിരാധ്യാപകരുടെ കഠിനപ്രയത്നമാണ് മികച്ച വിജയം നേടാൻ ഇടയായത്. റാങ്ക് ജേതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങളും നേർന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp