spot_imgspot_imgspot_img

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

Date:

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

കഴക്കൂട്ടം: ട്രെയിനിൽ വച്ചു പരിചയപ്പെട്ട പതിനാറുകാരിയെ സൗഹൃദം നടിച്ച് കഴക്കൂട്ടത്തെ താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ അസാം സ്വദേശി അറസ്റ്റിൽ. അസാമിലെ നാഗോൺ സ്വദേശിയായ ജൂബിൻ അഹമ്മദിനെയാണ് (18) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ​ചൊവ്വാഴ്ച തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം ജൂബിനെ റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തുവന്നത്. ​മുൻപ് ട്രെയിനിൽ വച്ചാണ് പ്രതിയെ പരിചയപ്പെട്ടതെന്ന് ത്രിപുര സ്വദേശിയായ പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഈ പരിചയം പുതുക്കി കഴക്കൂട്ടത്ത് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ​റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് കഴക്കൂട്ടം പോലീസിന് കൈമാറി. വൈദ്യപരിശോധനകൾക്ക് ശേഷം പെൺകുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp