spot_imgspot_imgspot_img

മംഗലപുരത്തെ ആഡംബര വില്ലയിൽ നിന്നും 38 പവൻ കവർന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് നെല്ലിമൂടിന് സമീപം ആഡംബരവില്ലയിൽ നിന്നും 38 പവൻ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് മംഗലപുരം പോലീസിൻ്റെ പിടിയിലായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 70 ഓളം മോഷണ കേസുകളിൽ പ്രതിയായ ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി സ്പൈഡർ സതീഷ് എന്ന കാരി സട്ടി ബാബുവാണ് പിടിയിലായത്.

ഒരു തുമ്പ് പോലും ഇല്ലാതെ നടത്തിയ മോഷണത്തിൽ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. മോഷണത്തിനുശേഷം കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്തുടർന്നായിരുന്നു അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.

ജൂൺ രണ്ടിനായിരുന്നു മോഷണം നടന്നത്.തമിഴ്നാട് , ചെന്നൈ, കാഞ്ചീപുരം, ആന്ധ്രപ്രദേശിലെ തിരുപ്പതി ,കൊപ്പം വിശാഖപട്ടണം , വിജയനഗരം, കടപ്പ എന്നിവിടങ്ങളിൽ 17 ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്നും പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മോഷണം മുതലുകൾ പൂർണമായി കണ്ടെത്തിയതായി റൂറൽ എസ്പി കിരൺ നാരായൺ പറഞ്ഞു.

കർണാടക ,ആന്ധ്ര ,തെലുങ്കാന ,തമിഴ്നാട് എന്നിവിടങ്ങളിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എഴുപതിൽപരം കവർച്ച കേസുകളിൽ പ്രതിയാണ്. ആന്ധ്ര മന്ത്രി കൺപൂർ ബാബുരാജിന്റെ വീട്ടിൽ നിന്നും 7 കിലോ സ്വർണം കവർച്ച ചെയ്ത കേസിലും,

കാഞ്ചിപുരത്ത് ജുവലറി ഉടമയുടെ വീട്ടിൽ നിന്നും ഒന്നര കിലോ സ്വർണ്ണം കവർച്ച ചെയ്ത കേസിലും പ്രതിയാണ്. ജയിൽ മോചനം കഴിഞ്ഞ് നാല് ദിവസം കഴിയുമ്പോഴാണ് കേരളത്തിൽ എത്തി വില്ലയിൽ മോഷണം നടത്തിയത്.

മോഷണം നടത്തി കിട്ടുന്ന സ്വർണ്ണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. എത്ര ഉയർന്ന ചുമരുകളും നിസാരം പോലെ കയറിയാണ് വീടിനുള്ളിൽ പ്രവേശിക്കുന്നത്. യൂട്യൂബിൽ വരുന്ന ആഡംബര വില്ലകളുടെയും കെട്ടിടങ്ങളുടെയും പരസ്യങ്ങൾ കണ്ടു വ്യക്തമായി പഠിച്ച ശേഷമാണ് സ്ഥലത്തെത്തി പ്രതി മോഷണം നടത്തുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ മോഷണം നടത്തി തിരികെ നാട്ടിലേക്ക് മടങ്ങുന്നതാണ് രീതി. പ്രതിക്ക് വിശാഖപട്ടണം, ബാംഗ്ലൂർ, കടപ്പ എന്നിവിടങ്ങളിൽ നാല് ആഡംബര ഫ്ലാറ്റുകൾ ഉണ്ട്.

മോഷ്ടിക്കുന്ന സ്വർണം ആന്ധ്രയിലും ,ബാംഗ്ലൂരും കൊണ്ടുപോയി സ്ഥിരം മോഷണ സ്വർണം വാങ്ങുന്ന സ്വർണ്ണ വ്യാപാരികൾക്ക് വിൽക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

ആറ്റിങ്ങൽ ഡിവൈഎസ്പി എ. പ്രദീപ് കുമാർ, മംഗലാപുരം എസ് എച്ച് ഒ വൈ മുഹമ്മദ് ഷാഫി, കഠിനംകുളം എസ് ഐ എസ് എസ് ഷിജു, മംഗലപുരം എ എസ് ഐ അനിൽകുമാർ, സിപിഒ മാരായ ലിജു ഷാഡോ ടീമിലെ എസ് ഐ ദിലീപ്, രാജീവ്, എസ് റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp