spot_imgspot_imgspot_img

ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

Date:

തൃശൂർ: ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിനു ഉള്ളിൽ നിന്ന് കണ്ടെത്തിയത്.

മുല്ലക്കൽ വീട്ടിൽ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. കുഞ്ഞ് എങ്ങനെ കിണറ്റിൽ വീണു എന്ന് വ്യക്തമല്ല. കുഞ്ഞിന്റെ അമ്മയാണ് ആദ്യം കുഞ്ഞിനെ കിണറ്റിൽ വീണു കിടക്കുന്നതായി കണ്ടത്. തുടർന്ന് ഉടൻ തന്നെ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനാ സംഘം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp