കഴക്കൂട്ടം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയായ കാരമൂട് മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ അൻസറിനെ(26) കാപ്പാ കരുതൽ തടങ്കൽ നിയമ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.
ഈ നിയമ പ്രകാരം ഇയാൾ രണ്ടാം തവണയാണ് പിടിയിലാകുന്നതെന്ന് മംഗലപുരം എസ്.എച്ച്.ഒ ഹേമന്ത് പറഞ്ഞു. ആറുമാസം മുമ്പ് കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിറങ്ങി വീണ്ടും 5 കേസുകളിൽ പ്രതിയായപ്പോഴാണ് വീണ്ടും കരുതൽ തടങ്കൽ പ്രകാരം അറസ്റ്റിലാകുന്നത്. മംഗലപുരം സ്റ്റേഷന്റെ പരിധിയിൽ ഈ വർഷം കാപ്പാ നിയമ പ്രകാരം പിടിയിലാകുന്ന നാലാമത്തെ ആളാണ് അൻസർ