spot_imgspot_img

സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ്: അപരാജിതരായി ആന്ധ്ര മുന്നോട്ട്

Date:

spot_img

ഹൈദരാബാദ്: സയ്യദ് മുഖ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ വിജയക്കുതിപ്പിന് അവസാനമിട്ട് ആന്ധ്ര. ആറ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 19-ാം ഓവറിൽ 87 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര ഏഴോവർ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിൽ തുടർന്ന കേരളത്തിൻ്റെ ബാറ്റിങ് നിരയ്ക്ക് എല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു സാംസനും രോഹൻ കുന്നുമ്മലും കരുതലോടെയായിരുന്നു തുടങ്ങിയത്. എന്നാൽ സ്കോർ 17ൽ നില്‍ക്കെ ഒൻപത് റൺസെടുത്ത രോഹൻ മടങ്ങി. സഞ്ജുവും ജലജ് സക്സേനയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും, കൂട്ടുകെട്ട് അധികം നീണ്ടില്ല. ഏഴ് റൺസെടുത്ത സഞ്ജുവിനെ ശശികാന്ത് പുറത്താക്കിയതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ സൽമാൻ നിസാർ മൂന്ന് റൺസെടുത്ത് മടങ്ങി. വിഷ്ണു വിനോദ് ഒരു റണ്ണും വിനോദ് കുമാർ മൂന്ന് റൺസും എടുത്ത് പുറത്തായി. മറുവശത്ത് ഉറച്ച് നിന്ന ജലജ് സക്സേന റണ്ണൌട്ടായതോടെ ഏഴ് വിക്കറ്റിന് 55 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ അബ്ദുൾ ബാസിദും എം ഡി നിധീഷും നടത്തിയ ചെറുത്തുനില്പാണ് കേരളത്തിൻ്റെ ഇന്നിങ്സ് 87ൽ എത്തിച്ചത്. അബ്ദുൾ ബാസിദ് 18ഉം നിധീഷ് 14ഉം റൺസെടുത്തു. 22 പന്തിൽ 27 റൺസെടുത്ത ജലജ് സക്സേനയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ആന്ധ്രയ്ക്ക് വേണ്ടി ശശികാന്ത് മൂന്ന് വിക്കറ്റ് വീഴത്തിയപ്പോൾ സുദർശൻ, രാജു, വിനയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർ കെ എസ് ഭരതിൻ്റെ അർദ്ധ സെഞ്ച്വറിയാണ് വിജയം ഒരുക്കിയത്. 33 പന്തിൽ നിന്ന് 56 റൺസുമായി ഭരത് പുറത്താകാതെ നിന്നു. വിജയത്തോടടുക്കെ വിക്കറ്റുകൾ നഷ്ടമായെങ്കിലും മികച്ച രീതിയില്‍ ബാറ്റ് വീശി ആന്ധ്ര ബാറ്റർമാർ വിജയം സ്വന്തമാക്കി. കേരളത്തിന് വേണ്ടി ജലജ് സക്സേന മൂന്ന് വിക്കറ്റ് വീഴ്ത്തി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അരുണാചൽ പ്രദേശിനെതിരെ അനായാസ വിജയവുമായി കേരളം

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് മികച്ച...

കൈക്കൂലി കേസ്: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ സസ്പെൻഷൻ ആയി. മ്യൂസിയം പോലീസ്...

ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 സമാപിച്ചു

തിരുവനന്തപുരം : ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2024...

വലിയതുറ തീരദേശ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തി ചികിത്സയും 24 മണിക്കുർ...
Telegram
WhatsApp