spot_imgspot_img

കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം ചോദിച്ചു; പ്രമുഖ നടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

Date:

spot_img

തിരുവനന്തപുരം: പ്രമുഖ നടിക്കെതിരെ വിമർശനവുമായി പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമർശനം. നടിയുടെ പേര് പരാമര്ശിക്കാതെയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാനായിട്ടാണ് വകുപ്പ് നടിയെ സമീപിച്ചത്. നടി വിദ്യാർഥികളെ പഠിപ്പിക്കാമെന്ന് സമ്മതിച്ചുവെന്നും എന്നാൽ 10 ദൈർഖ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് മന്ത്രി പറയുന്നത്.

സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തിയ വ്യക്തിയാണ് ഈ നടി. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നടി വന്ന വഴി മറക്കരുതെന്നും വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് വകുപ്പ് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മധ്യപ്രദേശിനെതിരെ കേരള വനിതകൾക്ക് അഞ്ച് വിക്കറ്റ് വിജയം

ഗുവഹാത്തി: വിമൻസ് അണ്ടർ 23 ട്വൻ്റി 20 ട്രോഫിയിൽ മധ്യപ്രദേശിനെ അഞ്ച്...

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെ തകർത്ത് കേരളം

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം....

ഇന്ദ്രജാല സ്മരണ പുതുക്കി മാജിക് പ്ലാനറ്റില്‍ അവര്‍ ഒത്തുചേര്‍ന്നു

തിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക്...

കേരള സ്കൂൾ കലോത്സവം : അറബിക് സെമിനാർ നാളെ

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അറബി...
Telegram
WhatsApp