spot_imgspot_img

കഴക്കൂട്ടം കുളത്തൂരിൽ വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

Date:

spot_img

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ഇൻഫോസിസിന് സമീപത്തെ വീട്ടിന് മുന്നിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വലിയ വേളി സ്വദേശി സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
വീട്ടുടമയുടെ ഇളയ മകളുടെ ഭർത്താവാണ് പിടിയിലായ സജിത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് കുളത്തൂർ ഗീതുഭവനിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും ഒരു സൈക്കിളും കത്തിനശിച്ചത്. ഉടമയുടെ മറ്റൊരു മരുമകൻ രാകേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാഹനം. രാകേഷിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ കാരണമെന്നാണ് പൊലിസ് പറയുന്നത്. വീട്ടുകാരിൽനിന്നും ലഭിച്ച വിവരവും സ്ഥലത്തെ സി.സി.ടി.വികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവ ദിവസം രാത്രി വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. കഴക്കൂട്ടം ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു; സംഭവം വർക്കലയിൽ

തിരുവനന്തപുരം: രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. വർക്കല സ്വദേശി അമ്മു,...

ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊന്ന് നൽകി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട്...

പണ്ടാര അടുപ്പിൽ അഗ്നി പകർന്നു; പൊങ്കാലയ്ക്ക് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനനഗരി യാഗശാലയായി. ലക്ഷകണക്കിന് സ്ത്രീ ഭക്തരുടെ കാത്തിരിപ്പിനു അവസാനമായി. പൊങ്കാലയുടെ...

ഇന്ന് ആറ്റുകാൽ പൊങ്കാല; ഭക്തി സാന്ദ്രമായി അനന്തപുരി

തിരുവനന്തപുരം:തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല. നഗരത്തിലെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവർ...
Telegram
WhatsApp