spot_imgspot_img

സർവീസ് റോഡ് വിട്ട് ബസ് വഴി മാറി വന്നത് ദുരന്തിനിടയായി

Date:

കഴക്കൂട്ടം: ദേശിയ പാതയിൽ പള്ളിപ്പുറത്ത് വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കുയാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം സി ആർ പി എഫിന് സമീപം ബിസ്മി മൻസിലിൽ അനസ് – ഷമീന ദമ്പതികളുടെ മകൻ ആഷിഖ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് ഒരുമണിയോടെ ദേശിയ പാതയിൽ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം.

കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ആഷിഖ് ഓടിച്ചിരുന്ന ബുള്ളറ്റും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ പൊലീസും കരാർ കമ്പനിയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സർവീസു റോഡുവഴി പോകേണ്ട ബസ് ഭാഗികമായി പൂർത്തിയാക്കി പുതിയ ഹൈവേയിലേക്ക് ബസ് ഗതിമാറി വൺവേ തെറ്റിച്ചാണ് വന്നതെന്നാണെന്നാണ് മംഗലപുരം പൊലീസ് നൽകുന്ന വിവരം. ഇതേ സ്ഥലത്ത് അപകടം നിത്യസംഭവമാണ്. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗും കാരണം ഒട്ടനവധി ജീവനുകളാണ് ഇവിടെ നഷ്ടപ്പെട്ടിട്ടുള്ളത്.

സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. സിവിൽ എൻജിനീയറിംഗ് (ബി.ടെക്) കഴിഞ്ഞ ശേഷം വെറുതെ നിൽക്കുകയായിരുന്ന ആഷിഖ് കഴക്കൂട്ടത്ത് ബന്ധുവിന്റെ ഫർണിച്ചർ കടയിൽ പോകാറുണ്ട്. അവിടെ പോയിട്ട് രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഗൾഫിലുള്ള പിതാവ് ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിയ ശേഷം മൃതദേഹം പള്ളിപ്പുറം പായ്ചിറ ആനൂർപള്ളിയിൽ കബറടക്കും സഹോദരൻ അഭിനാൻ ആക്കുളം എം.ജി.എം സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ വൈകിട്ട് 3 ന്...

സംസ്ഥാനത്ത് വീണ്ടും നിപ

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42...

നി‍ർണായക സർവകക്ഷി യോഗം സമാപിച്ചു; സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം കഴിഞ്ഞു....

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചു; 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന...
Telegram
WhatsApp