spot_imgspot_imgspot_img

‘വേലിക്കകത്ത് ‘വീട്ടിൽ നിന്ന് അവസാനമായി വിഎസ് ഇറങ്ങി

Date:

ആലപ്പുഴ: വേലിക്കകത്ത് വീട്ടിൽ നിന്നും വി എസ് അവസാനമായി ഇറങ്ങി. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി വി.എസ്. അച്യുതാനന്ദന്‍റെ ഭൗതിക ശരീരം വേലിക്കകത്ത് വീട്ടിൽ നിന്നും പടിയിറങ്ങി. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു.

ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വീട്ടിലെത്തിയത്. കനത്ത മഴയിലും തളരാതെ ഇടറാതെ വിഎസിനെ ഒരുനോക്ക് കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് ജില്ലാ കമ്മറ്റി ഓഫീസിലും. തലസ്ഥാന നഗരിയിൽ നിന്നും 22 മണിക്കൂർ പിന്നിട്ടിട്ടാണ് വി എസ് ജന്മസ്ഥലത്തെത്തിയത്.

പെരുമഴയത്തും അർധരാത്രിക്കപ്പുറവും വഴിനീളെ തടിച്ചുകൂടിനിന്ന പതിനായിരക്കണക്കിന് ആളുകളുടെ ആദരം ഏറ്റുവാങ്ങിയാണ് അദ്ദേഹത്തിന്റെ മടക്കയാത്ര. മൂന്നുമണിയോടെയായിരുന്നു വിഎസിന്‍റെ സംസ്കാരം വലിയ ചുടുകാട്ടിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ സമയക്രമമെല്ലാം മാറ്റിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp