spot_imgspot_imgspot_img

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ പരിശോധന: 11 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Date:

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് പൊതുവിതരണ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പൊതുവിപണിയില്‍ പരിശോധന നടത്തി. പ്രധാനമായും ചാല കമ്പോളം കേന്ദ്രീകരിച്ച് പച്ചക്കറി, ബേക്കറി, റസ്റ്റോറന്റ്, പലചരക്ക് വിഭാഗങ്ങളിലായി 25ഓളം കടകളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്തിയില്ല. വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതും തൂക്കത്തില്‍ കുറവും ത്രാസുകള്‍ സീല്‍ ചെയ്യാത്തതും ലൈസന്‍സുകള്‍ എടുക്കാത്തതും പുതുക്കാത്തതുമായ 11 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ നിന്ന് 17,000 രൂപ പിഴ ഈടാക്കി.

മറ്റ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൂടാതെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് കടയുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp