
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന 17 കാരി രോഗവിമുക്തമായി. കുട്ടിക്ക് നല്‍കി വന്ന ചികിത്സ നേട്ടമുണ്ടാക്കി. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരി രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് തന്നെ ഇത്തരം തിരിച്ചു വരവുകൾ അപൂവമാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു 17കാരി ചികിത്സ നൽകിയിരുന്നത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലയിലായിരുന്നു. മൂന്നുമാസത്തോളമാണ് കുട്ടി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞിരുന്നത്.







