
തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു. കേരള പുലയർ മഹാസഭ മംഗലപുരം ഏരിയ യൂണിയൻ സംഘടിപ്പിച്ച പരിപാടി പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നന്മയ്ക്കായുള്ള കെ പി എം എസിന്റെ പ്രവർത്തനങ്ങളിൽ എപ്പോഴും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടാകും എന്ന് അദ്ദേഹം ഉറപ്പു നൽകി.
യുവരാജ് ഗോകുൽ അനുസ്മരണ പ്രഭാഷണം നടത്തി. KPMS മംഗലപുരം യൂണിയൻ പ്രസിഡന്റ് ഷൈജു പാച്ചിറ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി രാജീവ് മഞ്ഞമല യൂണിയൻ ഖജാൻജി സുജാത, ദീപു മൺവിള, ബിനു മേനംകുളം, വിനേഷ് പുതുവൽ, ശാലിനി,രജനി,അഖില തുടങ്ങിയവർ പങ്കെടുത്തു. ജയന്തി ആഘോഷത്തോടെനുബന്ധിച്ചു വർണാഭമായ ഘോഷയാത്രയും കലാപരിപാടികളും നടത്തി. യൂണിയൻ പരിധിയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.







