spot_imgspot_imgspot_img

തിരുവനന്തപുരത്ത് കനത്ത മഴ; പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു

Date:

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. തലസ്ഥാനത്ത് ഇന്നലെ ആരംഭിച്ച മഴ ഇന്നും നിർത്താതെ പെയ്യുകയാണ്. തലസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാകുന്നു.

തിരുവനന്തപുരത്ത് ഇന്ന് യെൽലോ അലേർട്ടാണ്. മലയോര മേഖലകളിൽ അപകടകരമായ സാഹചര്യമാണുള്ളത്. വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് മുതൽ ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായിട്ടാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.

ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. എന്നാൽ അവധി പ്രഖ്യാപിക്കാൻ വൈകിയത് പല വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ചു. അതിരാവിലെ സ്കൂളിലെത്തിയ കുട്ടികളെല്ലാം മടങ്ങിപ്പോയി. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp