
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു. തോന്നയ്ക്കലിനടുത്ത് വാലിക്കോണം പാറയിൽ ദിവ്യാലയത്തിൽ അപ്പുകുട്ടൻ പിള്ളയുടെ വീടിനാണ് കേടുപാടുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ആളപായം ഒന്നും ഉണ്ടായിട്ടില്ല. വീട്ടിലുണ്ടായിരുന്നവർ മുൻവശത്ത് ഇരുന്നപ്പോഴാണ് അപകടം നടന്നത്. അപ്പുക്കുട്ടൻ പിള്ളയുടെ വീടിന്റെ ഭിത്തി തകരുകയും ഇലക്ട്രിക്ക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുകയും ചെയ്തു.
വീടിന്റെ ചുമർഭിത്തിയും മെയിൽ സ്വിച്ചിന്റെ വയറിംഗും കരിഞ്ഞ് പോയിട്ടുണ്ട്. കൂടാതെ സമീപത്തെ മിക്ക വീടുകളുടെയും ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായെന്നാണ് റിപ്പോർട്ട്. സമീപമുണ്ടായിരുന്ന ചില വൃക്ഷങ്ങൾക്കും മിന്നലേറ്റിട്ടുണ്ട്.







