spot_imgspot_imgspot_img

അന്തരിച്ച മാധ്യമപ്രവർത്തകൻ ജി നന്ദകുമാറിന്റെ പൊതുദർശനം നാളെ രാവിലെ 7 മണി മുതൽ പോത്തൻകോട് മിനി സിവിൽ സ്‌റ്റേഷനിൽ

Date:

തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് ലേഖകനായിരുന്ന നെടുമങ്ങാട് ആനാട് ‘കൗസ്തുഭ’ത്തിൽ ജി.നന്ദകുമാറിന്റെ (52) പൊതുദർശനം നാളെ രാവിലെ ഏഴു മണി മുതൽ എട്ട് വരെ പോത്തൻകോട് മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും. തുടർന്ന് വിളപ്പിൽശാല പുന്നശ്ശേരി മിന്നാരത്തിലെ ചടങ്ങുകൾക്ക് ശേഷം സംസ്‌കാരം 12.30 ന് കാട്ടാക്കട മാറനല്ലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.

ഇന്ന് വൈകുന്നേരം 4:30 ഓടെയാണ് അന്ത്യം സംഭവിച്ചത്. സെപ്റ്റംബർ 30 ന് ബെംഗളൂരുവിലെ സത്യസായി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഇന്ന് വിദഗ്ധ പരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് സേലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 വർഷമായി മലയാള മനോരമയുടെ വാർത്താ പ്രതിനിധിയാണ്. തിരുവനന്തപുരം, പോത്തൻകോട് ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിലും, മംഗളത്തിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ : ആർ.ഷീന(കെൽട്രോൺ, കരകുളം). മകൻ : എൻ.ശ്രീഹരി (തോന്നയ്ക്കൽ എജെ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി) പരേതനായ എം.ഗോപാലപിള്ള എ.ഭഗവതി അമ്മ ദമ്പതികളുടെ മകനാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp