
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം ചന്തവിളയിലാണ് സംഭവം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടം സംഭവിച്ചത്. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. പ്രിൻസിലാൽ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.







