spot_imgspot_imgspot_img

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി; പരിക്ക് ഗുരുതരം

Date:

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ബസിടിച്ചു നിലത്തുവീണ സ്ത്രീയുടെ കാലുകളിലൂടെ അതേ ബസ് കയറിയിറങ്ങുകയായിരുന്നു. ബാലരാമപുരം ഐക്കോട്ടുകോണം ചെറുത്തലവിളാകത്തു വീട്ടില്‍ സാനുമതി (62)ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. യാത്രക്കാരെ കയറ്റിയ ശേഷം നെയ്യാര്‍ ഡാമിലേക്കു പുറപ്പെട്ട ബസ് തട്ടി സാനുമതി വീഴുകയായിരുന്നു. ബസ് പിന്നിലേക്ക് എടുക്കുമ്പോള്‍ തട്ടി സാനുമതി വീണതു ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും. ...

ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ്...

യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്തു; പ്രതി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന...

മുഖ്യമന്ത്രി ആകുന്നതിന് സീനിയോറിറ്റി പ്രശ്‌നമല്ല; പിന്തുണകൾ ഘടകമാകുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ....
Telegram
WhatsApp