spot_imgspot_imgspot_img

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പനയില്‍ ക്രമക്കേട്; ഒരാള്‍ അറസ്റ്റില്‍

Date:

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പനയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി കെ.ആര്‍. സുനില്‍കുമാര്‍ പോറ്റിയെയാണ് ബുധനാഴ്ച വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നെയ്യ് വില്‍പനയ്ക്ക് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്ന ആളാണ് സുനില്‍ കുമാര്‍ പോറ്റി. നെയ്യ് വില്‍പനയില്‍ ക്രമക്കേട് നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് പാക്കറ്റിലാക്കി വില്‍പന നടത്തുന്നതിന് സുനില്‍ കുമാറിനെയാണ് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, നെയ്യ് പായ്ക്കറ്റുകള്‍ വിറ്റുകിട്ടിയ മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ കൃത്രിമം നടത്തി ബോര്‍ഡിനു 36,24,400 രൂപ ബാധ്യതയുണ്ടാക്കിയെന്നാണ് കേസ്. വിജിലന്‍സാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp