spot_imgspot_imgspot_img

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി തിരുവനന്തപുരം സ്വദേശി ജയി ജയകുമാര്‍

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ അവയവങ്ങൾ ദാനം ചെയ്യും. കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.

ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജയിയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചത്. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജയി ജയകുമാർ. ജയി ജയകുമാറിന്റെ ഹൃദയം, കിഡ്നികൾ, കരൾ, കണ്ണുകൾ എന്നിവയുൾപ്പെടെ അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

ജയിയുടെ ഹൃദയം ഏയർ ആംബുലൻസിൽ കൊച്ചി ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. 14 വയസ്സുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്. ഒരു വൃക്ക തിരുവന്തപുരം കിംസ് ആശുപത്രിയിൽ, ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, കരൾ കിംസ് ആശുപത്രിയിൽ, കോർണിയ തിരുവനന്തപുരം കണ്ണാശുപത്രി എന്നിവിടങ്ങളിലേക്കുമാണ് നൽകുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
Telegram
WhatsApp