
തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം മനോവൈകല്യമുള്ള സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. അതിനു ശേഷം സ്ത്രീയെ കാണാനില്ലായിരുന്നു. എന്നാലിപ്പോൾ സംഭവത്തിനു ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ആകും തുടർനടപടികൾ സ്വീകരിക്കുക. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കെഎസ്ആർടിസി ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ കിടക്കുകയായിരുന്ന സ്ത്രീയെ ആണ് ലൈംഗികമായി പീഡിപ്പിച്ചത്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ സി സി ടി വി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.







