
വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശത്തെ അവഗണിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തത് എന്നാണ് ട്രംപ് പറയുന്നത്.
പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യങ്ങൾ അറിയിച്ചത്. 47 വര്‍ഷമായി ഇറാന്‍ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇത് ഇനിയും അനുവദിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.







