spot_imgspot_imgspot_img

കഴക്കൂട്ടത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ തള്ളി വീഴ്ത്തി മാല പിടിച്ചുപറിച്ച് കടന്നു: മോഷ്ടാക്കളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കഴക്കൂട്ടം പോലീസ്

Date:

കഴക്കൂട്ടം: പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീട്ടമ്മയെ തള്ളി നിലത്തിട്ട് മാല പൊട്ടിച്ചു രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെ സര്‍വീസ് റോഡില്‍ ഡിഡിആര്‍സിക്കു സമീപം വച്ചാണ്ഇന്നലെ ഉച്ചതിരിഞ്ഞ്2.30 തോടെ മൃഗസംരക്ഷണ വകുപ്പിലെ റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.കെ. ജയ (58)യുടെ ആറു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചത്.ഹെല്‍മെറ്റ്ധരിച്ച് ബൈക്കില്‍ എത്തി റോഡിന്റെ വശത്ത് നിന്ന രണ്ടു പേരില്‍ ഒരാള്‍ വീട്ടിലേയ്ക്കുനടന്നുപോയ ജയയുടെമാലയില്‍ പിടികൂടി.

ചെറുത്ത ജയയെ തളളി നിലത്തിട്ടശേഷം മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത്മോഷ്ടാക്കള്‍ അമിത വേഗതയില്‍ ബൈക്ക് ഓടിച്ചു പോയി. സംഭവത്തില്‍ കഴക്കൂട്ടംപൊലീസ് കേസെടുത്തു. പൊലീസ് ഈ ഭാഗത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp