spot_imgspot_img

കുളച്ചലില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കിരണിന്റേത്

Date:

spot_img

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പെണ്‍ സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സംശയം. മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. കൈയിലെ ചരടെല്ലാം കിരണിന്റേതാണെന്ന് ബന്ധുക്കളും വ്യക്തമാക്കി. അതേസമയം, ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

[media-credit id=”7″ align=”center” width=”386″][/media-credit]

മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ് തീരത്ത് അടിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പൊലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചത്. ആഴിമലയില്‍ കടലില്‍ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

കിരണ്‍ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയത് ആണെന്നും പിതാവ് ആരോപിച്ചു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. ശനിയാഴ്ച വൈകിട്ടാണ് ആഴിമലയില്‍നിന്ന് കിരണിനെ കാണാതായത്.

വിഴിഞ്ഞം പൊലീസിനൊപ്പം കുളച്ചലിലെത്തിയാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തണമെന്നും പിതാവ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രത്യുഷ് പറഞ്ഞു.

ശനിയാഴ്ച മുതലാണ് മൊട്ടമൂട് സ്വദേശി കിരണിനെ കാണാതായത്. പെണ്‍ സുഹൃത്തിനെ കാണാനാണ് കിരണ്‍ ആഴിമലയിലെത്തിയത്. ശനിയാഴ്ച ഉച്ചയോടെ കിരണ്‍ കടല്‍ ലക്ഷ്യമാക്കി വേഗത്തില്‍ പോകുന്നതായ ചിത്രം ആഴിമലക്ക് സമീപത്തെ റിസോര്‍ട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ ഇയാള്‍ കടല്‍ക്കരയില്‍ എത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാമറയില്‍ വ്യക്തമല്ല. സമീപത്ത് കൂടുതല്‍ സിസിടിവികള്‍ ഉണ്ടെങ്കിലും പലതും പ്രവര്‍ത്തന രഹിതമായതും പോലീസിന്റെ അന്വേഷണത്തിന് തിരിച്ചടിയായി. കിരണിനെയും സുഹൃത്തുക്കളെയും പെണ്‍ സുഹൃത്തിന്റെ സഹോദരനും സംഘവും തടഞ്ഞ് നിര്‍ത്തിയെന്ന് പറയുന്ന സ്ഥലത്തിനും കുറച്ച് മാറിയുള്ള കാമറയിലാണ് ചിത്രം പതിഞ്ഞിരിക്കുന്നത്.

സംഭവത്തോടനുബന്ധിച്ച് ഒളിവില്‍പ്പോയ പെണ്‍സുഹൃത്തിന്റെ സഹോദരനുള്‍പ്പെടെയുള്ളവരെ ഇന്നലെയും പൊലീസിന് പിടികൂടാനായില്ല. യുവാവ് കടലില്‍ വീണ് കാണാതായെന്നു തന്നെയാണ് ഉറപ്പിക്കുന്നതെന്ന് അസി.കമ്മിഷണര്‍ പറഞ്ഞു. സ്‌കൂബാ ഡൈവിംഗ് സംഘത്തെ പൊലീസ് ഇന്നലെ സ്ഥലത്ത് എത്തിച്ച് സ്ഥല പരിശോധന നടത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം....

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....

ചിറയിൻകീഴിൽ യുവാവിനെ കുത്തികൊന്ന സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...
Telegram
WhatsApp