spot_imgspot_imgspot_img

കണിയാപുരത്ത് പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു

Date:

തിരുവനന്തപുരം: കണിയാപുരത്ത് പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് പമ്പ് മാനേജരിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്.

എസ്ബിഐ ബാങ്കിൽ ഉച്ചവരെയുള്ള കളക്ഷൻ അടക്കാൻ പോകവെയാണ് മോഷണം നടന്നത്. സ്കൂട്ടറിലെത്തിയ രണ്ട് പേർ പണം തട്ടിയെടുത്ത് കടന്നുകളയുകയായയിരുന്നു. മാത്രമല്ല തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് ഇളക്കി കളയുകയും, ഹെൽമറ്റ് ധരിക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

പ്രതികൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് സിസിടിവി പരിശോധനയിൽ മനസ്സിലാക്കിയ പൊലീസ് രാത്രിയോടെ മോഷ്ടിക്കാൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെടുത്തു. സ്ഥിരമായി നീരിക്ഷിച്ച ശേഷമാണ് പ്രതികൾ ഇത്തരത്തിൽ കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp