spot_imgspot_imgspot_img

ആഡംബര ബൈക്ക് മോഷണം ഒരു പ്രതി കൂടി അറസ്റ്റിൽ

Date:

തിരുവനന്തപുരം: ആഡംബര ബൈക്ക് മോഷണക്കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ചാത്തന്നൂർ, ചിറക്കര, ബംഗ്ലാവ് വിള വീട്ടിൽ സച്ചു എന്ന് വിളിക്കുന്ന ഷൈൻ (19) നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി പന്ത്രണ്ടാം തീയതി പുലർച്ചെ രണ്ട് മണിയോടെ ആക്കുളം ലുലു മാളിന് സമീപത്ത് നിന്നും ഡ്യൂക്ക് ഇനത്തിൽ പെട്ട ബൈക്ക് മോഷ്ടിച്ച കേസിനാണ് ഇയാളെ തമ്പാനൂരിൽ നിന്നും പോലീസ് പിടികൂടിയത്. ശംഖുമുഖം എ.സി.പി പൃഥ്വിരാജിന്റെ നിർദേശ പ്രകാരം പേട്ട എസ്.എച്ച്. ഒ സാബു, രാഹുൽ, മഹേഷ്, സാജരാജ്, എസ്.സി.പി.ഒ ഗോഡ്മിൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.

ഈ കേസിലെ മറ്റൊരു പ്രതിയായ സുധീജിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങൽ, മെഡിക്കൽ കോളേജ് സ്റ്റേഷൻ പിരിധികളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ചത് ഈ സംഘമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp