spot_imgspot_imgspot_img

അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

Date:

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ് എ ടി ജീവനക്കാരനായ മരുമകന്‍ അലി അക്ബറാണ് കൊലപാതകം നടത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് സംഭവം. കൊലയ്ക്ക്ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകന്‍ അലി അക്ബര്‍ ഗുരുതര നിലയിലാണ്.

ഇയാള്‍ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുംതാസിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോള്‍ ഇവരുടെ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ല. ഹൈസ്‌കൂള്‍ അദ്ധ്യാപികയാണ് മുംതാസ്.

പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അലി അക്ബറും ഭാര്യയും തമ്മില്‍ 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്. ഇരുനില വീടിന്റെ മുകള്‍ നിലയില്‍ അലി അക്ബറും താഴത്തെ നിലയില്‍ മുംതാസും മാതാവുമാണ് കഴിഞ്ഞിരുന്നത്. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണെന്നും ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp