
ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ച 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ഈസ്റ്റേൺ സെൻട്രൽ റെയിൽവേയ്സ് ഡിവിഷണൽ മാനെജർ റിങ്കേഷ് റോയ് അറിയിച്ചു. ഇപ്പോഴും ഇരുനൂറോളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഏകദേശം 1,100 പേർക്ക് ദുരന്തത്തിൽ പരുക്കേറ്റിരുന്നു. ഭുവനേശ്വറിൽ 193 മൃതദേഹങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ 80 പേരുടേതു മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ പറഞ്ഞു. 55 മൃതദേഹങ്ങളാണ് ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടുള്ളത്.







