spot_imgspot_imgspot_img

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; 27 പേർക്ക് പരിക്ക്

Date:

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഉത്തർകാശി ജില്ലയിലാണ് സംഭവം.ഗംഗോത്രി സന്ദർശിച്ച് മടങ്ങിയ ഗുജറാത്ത് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്സാണ് മറിഞ്ഞത്.

ഗംഗോത്രി ദേശീയപാതയിൽ ഗംഗ്നനിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ മുഴുവന്‍ യാത്രക്കാരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകൾ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഗംഗോത്രി ധാമിൽ നിന്ന് ഉത്തരകാശിയിലേക്കു പോവുകയായിരുന്ന ബസ് 50 മീറ്റർ താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുക യായിരുന്നു. മരണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി.

.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp