spot_imgspot_imgspot_img

കടമക്കുടിയിൽ മാതാപിതാക്കളും കുട്ടികളും മരിച്ച നിലയിൽ

Date:

കൊച്ചി: എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ, മക്കളായ ഏഴു വയസ്സുകാരൻ ഏബൽ,അഞ്ചു വയസ്സുകാരൻ ആരോൺ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്.. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശിൽപ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ ആശുപത്രി വിട്ടു

കൊച്ചി: തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍...

കേരളത്തിൽ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മൂന്ന് ദിവസം...

വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി എസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ഇന്ത്യയിലെ എസ്റ്റോണിയന്‍ അംബാസഡര്‍...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...
Telegram
WhatsApp