spot_imgspot_imgspot_img

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

Date:

തൃക്കാക്കര: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരാൾ സംഭവ സ്ഥലത്ത് മരിച്ചു. കരാര്‍ ജീവനക്കാരന്‍ പഞ്ചാബ് സ്വദേശി രാജന്‍ ഒറഗ് (30) ആണ് മരിച്ചത്.

ബൊയിലറില്‍ വിറക് അടുക്കുന്ന കരാര്‍ ജീവനക്കാരനാണ് മരിച്ചത്. നാല് പേര്‍ പരുക്കുകളോടെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാക്കനാട് അത്താണി ഓപ്പറേറ്റര്‍ വി.പി. നജീബ്, കരാറ് തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍ കാക്കനാട് തോപ്പില്‍ സ്വദേശി സനീഷ്, ഇതരസംസ്ഥാന തൊഴിലാളികളായ പങ്കജ്, കൗശിബ് എന്നിവർക്കാണ് പരുക്കേറ്റത്.കെമിക്കല്‍ ബോട്ടിലുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടന കാരണം വ്യക്തമല്ല.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp