spot_imgspot_img

തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട. സംഭവത്തിൽ 4 പേരെ പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ, ബീമാപള്ളി സ്വദേശി മുജീബ്,റാഫി എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി എത്തിയതാണ് ജെസിമും സജീറും.

ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയതാണ് മുജീബും റാഫിയും. 60 കിലോയോളം കഞ്ചാവും, ഈ കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളുമാണ് ഇവരിൽ നിന്ന് പിടികൂടിയിട്ടുള്ളത്. പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഈ പരിശോധനയിൽ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറിനെയും പാർട്ടിയെയും കൂടാതെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ, പ്രിവെൻറ്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,സുബിൻ,രജിത്ത്, ശരത്‌, മുഹമ്മദലി,കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ്, അരുൺ എന്നിവർ പങ്കെടുത്തു. ഗസറ്റഡ്ഉദ്യോഗസ്ഥനായ വി സുഭാഷിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രതികളുടെ ദേഹപരിശോധന നടപടികൾ പൂർത്തിയാക്കിയത്.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി ബില്ലും വഖഫ് ഭൂമി കയ്യേറ്റവും; സ്പർധയില്ലാത്ത പരിഹാരമാണ് ആവശ്യം: മെക്ക

തിരുവനന്തപുരം: രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷ ജനവിഭാങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളിൽ...

ഐ എൻ എൽ വഖഫ് സംരക്ഷണദിനചാരണം നടത്തി

തിരുവനന്തപുരം:വക്കഫ് സംരക്ഷണം സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യത ആണെന്നും അതിൽ വെള്ളംചേർക്കാനുള്ള...

ശ്രീകാര്യത്ത് അനധികൃത നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ

തിരുവനന്തപുരം: ശ്രീകാര്യത്ത് അനധികൃത നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ശ്രീകാര്യം കല്ലമ്പള്ളി...

പോത്തൻകോട് -മംഗലപുരം റോഡ് നിർമാണം: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന്‌...
Telegram
WhatsApp