spot_imgspot_imgspot_img

കരമനയാറ്റിൽ കാണാതായ വൃദ്ധയുടെ മൃതദ്ദേഹം കണ്ടെത്തി

Date:

തിരുവനന്തപുരം: കരമനയാറ്റിൽ കാണാതായ വൃദ്ധയുടെ മൃതദ്ദേഹം കണ്ടെത്തി. വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരി(67) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അരുവിക്കര പാലത്തിനടിയിൽ മുളയിൽ തട്ടിയ നിലയിലാണ് മൃതദ്ദേഹം കിടന്നിരുന്നത്.

ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ വട്ടിയൂർകാവ് വീട്ടിൽ കവറിനുള്ളിൽ ഊരി വച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പുഷ്പകുമാരിയുടെ സ്വന്തം നാട് ആര്യനാട് ആണ് . ഇവരുടെ ഭർതൃ വീട് വട്ടിയൂർകാവ് ആണ്. അവിടെ തന്നെ താമസിച്ചു വരുന്നു.

കഴിഞ്ഞ ദിവസം ഇവരെ കണ്ടെന്ന് പറയുന്നയിടത്ത് നിന്നും സ്ഥലത്ത് നിന്നും 9 കിലോമീറ്ററോളം മാറിയാണ് മൃതദ്ദേഹം കിടന്നത്. മീൻ പിടിക്കാനെത്തിയ യുവാക്കളാണ് കഴിഞ്ഞ ദിവസം കരമനയാറ്റിൽ മൃതദ്ദേഹം ഒഴുകി പോകുന്നതായി അറിയിച്ചത്. സ്കൂബ ടീംമും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp