spot_imgspot_imgspot_img

പെരുമാതുറയിൽ ഫുട്ബാൾ കളിക്കിടയിൽ തർക്കം: പതിനാറുകാരന് കുത്തേറ്റു

Date:

പെരുമാതുറ: ഫുട്ബാൾ കളിക്കിടയിൽ തർക്കം. 15 കാരൻ 16 കാരനെ കുപ്പി പൊട്ടിച്ചു കുത്തി. കഴുത്തിനു മുൻപിലും പിന്നിലും കുത്തേറ്റ 16 കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ. പെരുമാതുറ മുതലപ്പൊഴി കടപ്പുറത്ത വച്ചാണ് സംഭവം.

വീടിനു എതിർ വശത്തെ കടപ്പുറത്ത് ഇന്നലെ വൈകുന്നേരം ഫുട് ബാൾ കളിക്കുമ്പോൾ ഇരു വരും തമ്മിൽ തർക്കവും അടിപിടിയും നടന്നു. അതിനിടയിൽ 15കാരൻ സമീപത്തു കിടന്ന കുപ്പി പൊട്ടിച്ച്  16 കാരനെ രണ്ടു തവണ കഴുത്തിൽ കുത്തി.

മുൻഭാഗത്തും പിൻഭാഗത്തും കുത്തേറ്റ 16 കാരൻ വീട്ടിലേയ്ക്ക്  ഓടിക്കയറി. വീട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതമയായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചു. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 16 കാരനെ കുത്തിയ സമീപവാസിയായ യുവാവ് സംഭവത്തിനു ശേഷം ഒളിവിൽ പോയതായി കഠിനംകുളം പൊലീസ് പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
Telegram
WhatsApp