
കഴക്കൂട്ടം: ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് പെൺ സുഹൃത്തിന് ഈമെയിൽ സന്ദേശം അയച്ച ശേഷം ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. ടെക്നോപാർക്ക് ഐക്കൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആന്റണിയെ (30) ആണ് കഴക്കൂട്ടം കുളങ്ങര ക്ഷേത്ര കുളത്തിന് സമീപമുള്ള ക്യാപിറ്റൽ ടവർ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് മൂടിയ ശേഷം കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.
എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് മരിച്ച നിഖിൽ ആന്റണി. ഒന്നര വർഷമായി സഹോദരൻ അഖിൽ ആന്റണിമൊത്ത് ചേങ്കോട്ടുകോണം ആനന്ദേശ്വരത്താണ് വാടകയ്ക്ക് താമസിക്കുകായിരുന്നു. ഇരട്ടകളായ ഇരുവരും ടെക്നോപാർക്കിലെ ഒരേ കമ്പനിയിലാണ് ജോലി ശനിയാഴ്ച ആറരയോടെയാണ് നിഖിൽ ഹോട്ടൽ മുറിയെടുത്തത്. അതിനുശേഷമാണ് രാത്രിയോടെയാണ് ലാപ് ടോപ്പിൽ നിന്ന് പെൺ സുഹൃത്തിന് ഈമെയിൽ സന്ദേശം അയച്ചത്. പെൺ സുഹൃത്തിന് ലഭിച്ച പൊലിസിന് ലഭിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് ഇന്ന് പുലർച്ചെയാടെ ഹോട്ടലിൽ എത്തിയത്. നിഖിൽ താമസിച്ചിരുന്ന ഹോട്ടൽ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലയിലായിരുന്നു.
തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് എഴുതിയ ആത്മാഹത്യാ കുറിപ്പും മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. വേറിട്ട രീതിയിലെ മരണമായതിനാൽ ഫോറൻസിക് സയൻ്റിഫിക് പരിശോധനകൾക്കു ശേഷമാണ് ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചത്. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നയനയാണ് സഹോദരി.







