spot_imgspot_imgspot_img

കഴക്കൂട്ടത്ത് ബിയർ പാലർലറിൽ സംഘർഷം: അഞ്ചുപേർക്ക് കുത്തേറ്റു

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബിയർ പാർലറിൽ സംഘർഷം. ആക്രമണത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കുത്തേറ്റ 2 പേരുടെ നില ഗുരുതരമാണ്.

ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലാണ് സംഭവം നടന്നത്. ബർത്ത് ഡേ ആഘോഷിക്കാനായി ഒരു സംഘം ബിയർ പാർലറിൽ എത്തിയിരുന്നു. അവിടെ വച്ചു മറ്റൊരു സംഘവുമായി തർക്കമുണ്ടായി. തുടർന്നാണ് സംഘർഷത്തിലേക്ക് നയിച്ചത്.

ഏഴംഗ സംഘമാണ് അഞ്ചു പേരെ കുത്തിയത്. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. 2 പേർ സ്വകാര്യ ആശുപത്രിയിലും 2 പേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഒരാൾക്ക് നിസ്സാര പരിക്കുകളാണ് ഉള്ളത്.

വിവരമറിഞ്ഞ് പോലീസെത്തിയപ്പോൾ മറ്റുള്ളവർ ഓടി മറഞ്ഞു. പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp