
കാസര്‍കോഡ്: ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചെറുപുഴ ആരംഭനാല്‍ വീട്ടില്‍ അലോഷ്യസ് സാലി ദമ്പതിയുടെ മകന്‍ പിവിന്‍ (21) ആണ് മരിച്ചത്. ഇന്റീരിയര്‍ വര്‍ക്ക് തൊഴിലാളിയാണ് ഇയാള്‍. ജോലിക്കു പോകുമ്പോഴായിരുന്നു ബൈക്ക് അപകടമുണ്ടായത്. എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഉടന്‍തന്ന പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.







