
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ചു. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായിട്ടാണ് കുറച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകള്‍ മുന്‍നിര്‍ത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നുമാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതുപ്രകാരം കോവിന്‍ വെബ്‌സൈറ്റിലും മാറ്റം വരുത്തും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,930 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.







