spot_imgspot_imgspot_img

കൊറിയൻ വനിത പീഡനത്തിന് ഇരയായ കേസ് പോലീസ് അവസാനിപ്പിച്ചു.

Date:

കൊറിയൻ വനിത പീഡനത്തിനിരയായ കേസ് പോലീസ് അവസാനിപ്പിച്ചു.

കോഴിക്കോട്: കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടെന്ന കേസ് അവസാനിപ്പിച്ച് പോലീസ്. കരിപ്പൂരിൽ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ നടപടി.

ഏതാനും നാളുകളായി താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും യുവതി അറിയിച്ചു.
നേരത്തെ ടൂറിസ്റ്റ് വിസയിലെത്തിയ യുവതി കോഴിക്കോട്ട് രണ്ട് ഹോട്ടലുകളിലായാണ് താമസിച്ചിരുന്നത്.

കരിപ്പൂർ വിമാന താവളത്തിൽ ഇറങ്ങിയ യുവതിയെ മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് വിമാനത്താവളത്തിലെ സുരക്ഷാ സേന പിടികൂടിയത്.

തുടർന്ന് താന്‍ പീഡനത്തിനിരയായതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് യുവതി വെളിപ്പെടുത്തുകയായിരുന്നു.
വൈദ്യപരിശോധനയിൽ പീഡനം നടന്നെന്ന് വ്യക്തമാക്കിയ ഡോക്ടർ യുവതിയെ പോലീസിന് കൈമാറി. ഇതോടെ പോലീസ് കേസെടുക്കുകയും മാനസിക ദൗർബല്യം കാണിച്ച യുവതിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പിന്നീട് യുവതിയെ ദക്ഷിണകൊറിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പീഡനം നടന്നിട്ടില്ലെന്ന് യുവതി വ്യക്തമാക്കിയതോടെയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp