spot_imgspot_imgspot_img

മംഗലപുരത്ത് വീട്ടമ്മയേയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Date:

കഴക്കൂട്ടം: മംഗലപുരത്ത് വീട്ടമ്മയേയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുപ്രസിദ്ധ ക്രിമിനൽ കൊല്ലം അയത്തിൽ സ്വദേശിയും നിലവിൽ കുടവൂർ ചുടുകാട് റോഡിൽ വാടകക്ക് താമസിക്കുന്ന മുജീബ് (39) ആണ് മംഗലപുരം പോലീസ് പിടിയിലായത്.

കഴിഞ്ഞ മാസം 19-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്പകമംഗലം ആലപ്പുറകുന്ന് പൊയ്കവിളയിൽ മഞ്ജുളയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. മഞ്ജുളയുടെ ബന്ധു ശ്രീജിത്തുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് മംഗലപുരം പോലീസ് പറഞ്ഞു.

പിടിയിലായ മുജീബും മറ്റ് ഏഴു പേരടങ്ങുന്ന സംഘമാണ് വീട് കയറി മജ്ജുളയേയും കുടുമ്പത്തേയും ആക്രമിച്ചത്. സംഭവത്തിൽ നേരത്തെ ചെമ്പകമംഗലം സ്വദേശി ബൈജു (42)നെ പോലീസ് പിടികൂടിയിരുന്നു. പിടിയിലായ മുജീബിന് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി 14 ഓളം കേസുകളുണ്ടെന്ന് മംഗലപുരം പോലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp