spot_imgspot_img

ചിന്മയ വിശ്വ വിദ്യാപീഠം-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എഐസിടിഇ അംഗീകൃത ബിടെക്, എംബിഎ കോഴ്‌സുകള്‍ ആരംഭിക്കുന്നു

Date:

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ചിന്മയ വിശ്വ വിദ്യാപീഠം (സിവിവി) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ ബിടെക്, എംബിഎ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) അംഗീകൃത കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിടെക് കോഴ്‌സുകളും എംബിഎ പ്രോഗ്രാമുമാണ് ഇവിടെ ലഭിക്കുക. എറണാകുളം ഓണക്കൂറില്‍ 70 ഏക്കറിലധികം വരുന്ന ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പുതിയ കോഴ്‌സിലേക്ക്  ആകെ 420 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുക.

പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍ക്കൊപ്പം ഇന്ത്യന്‍ വിജ്ഞാനശാഖകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഊന്നല്‍ നല്‍കുന്നു. ധാര്‍മ്മികത, ധ്യാനം, യോഗ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുകയും ചെയ്യും. അത്യാധുനിക ലാബുകള്‍, നൂതന കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍, പഠനത്തിന് അനുയോജ്യമായ സുരക്ഷിതമായ അന്തരീക്ഷം എന്നിവയും ക്യാമ്പസിലുണ്ട്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1000 കോടി രൂപ മുതല്‍മുടക്കില്‍ ചിന്മയ വിശ്വവിദ്യാപീഠം (സിവിവി) 2019-ല്‍ ഈ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് സിവിവി ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അജയ് കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ  സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സിവിവി-ഐഎസ്ടി 2,000 പേര്‍ക്ക് നേരിട്ടും 1,000 പേര്‍ക്ക് പരോക്ഷമായും അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രൊഫ. അജയ് കപൂര്‍ പറഞ്ഞു.

രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐഐറ്റി, എന്‍ഐറ്റി കൂടാതെ, ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റികളുടെ സേവനവും ഇവിടെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക നൈപുണ്യം ഉറപ്പാക്കുന്നതിനുള്ള  ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുന്നതിന് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുമായി ഇതിനോടകം സിവിവി-ഐഎസ്ടി പങ്കാളിത്തം നേടിയിട്ടുണ്ട്.  മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ് നേടാനുള്ള അവസരവും ലഭിക്കും.

വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  സിവിവി-ഐഎസ്ടി പ്രതിവര്‍ഷം നാലു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നു. 108-ാമത് സ്വാമി ചിന്മയാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ 108 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. കൂടാതെ, ഇന്ത്യയിലെ ഏതെങ്കിലും ചിന്മയ വിദ്യാലയത്തില്‍  ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 50,000 രൂപയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് ചിന്മയ മിഷന്‍ കേരള നല്‍കും. നാഷണല്‍ അല്ലെങ്കില്‍ സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റുകളില്‍ 100 റാങ്കിനുള്ളില്‍ വരുന്നവര്‍ക്ക് 100 ശതമാനവും 1000-ല്‍ താഴെ റാങ്ക് നേടിയവര്‍ക്ക് 13 ശതമാനവും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. കൂടാതെ, പ്ലസ്ടുവിന് കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് എന്‍ട്രന്‍സ് റാങ്ക് പരിഗണിക്കാതെ 5 മുതല്‍ 10 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ചിന്മയ മിഷൻ ഗ്ലോബൽ ഹെഡ് സ്വാമി സ്വരൂപാനന്ദ,  മാനേജിങ് ട്രസ്റ്റി അപ്പാ റാവു മുക്കാമല,  ഡയറക്ടർ അക്രെഡിറ്റേഷൻ ആൻഡ് റാങ്കിങ്ങ്സ്  ഡോ. രാജേന്ദ്രൻ, പ്രിൻസിപ്പൽ സുധീർ ബാബു എന്നിവർ ഓൺലൈനായും  സിവിവി ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അജയ് കപൂര്‍, അക്കാദമിക്‌സ് ഡീന്‍ പ്രൊഫ. ടി. അശോകന്‍, റിസേര്‍ച്ച് ഡീന്‍ പ്രൊഫ. ഗിരീഷ്‌കുമാര്‍ എന്നിവർ ഓഫ് ലൈനായും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് – cvv.ac.in സന്ദര്‍ശിക്കുക.ഇമെയില്‍- admissions@cvv.ac.in ,ഫോണ്‍- 1800-270-4888, +91 7558896000.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സപ്ലൈകോ സ്‌കൂൾ ഫെയറിൽ 50 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന...

വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു; നിരവധി പേർ ചികിത്സയിൽ

ചണ്ഡിഗഢ്: വിഷമദ്യം കുടിച്ച 14 പേർ മരിച്ചതായി വിവരം. ആറു പേര്...

ആക്കുളം പാലത്തിൽ നിന്നും കായലിൽ ചാടാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി വിട്ടു: യുവാവ് തിരികെ വന്നു വീണ്ടും കായലിൽ ചാടി

കഴക്കൂട്ടം: ആക്കുളം പാലത്തിൽ നിന്നും കായലിൽ ചാടാൻ ശ്രമിക്കവേ പൊലീസ് രക്ഷപ്പെടുത്തി...

തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ച് മർദിച്ച...
Telegram
WhatsApp