spot_imgspot_imgspot_img

പോത്തൻകോട് മഞമലയിൽ നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

Date:

പോത്തൻകോട്: 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കാണാത്തതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ പോലീസ് കസ്റ്റഡിയിലെടുത്ത മാതാവിനെ പോത്തൻകോട് പോലീസിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു. കുഞ്ഞിൻ്റെ അമ്മയും പോത്തൻകോട് വാവയമ്പലം മഞ്ഞമല സ്വദേശി സുരിതയെയാണ് പോത്തൻകോട് പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്. കുഞ്ഞിനെ കിണറ്റിൽ ഇട്ട് കൊലപ്പെടുത്തിയത് അമ്മ എന്ന നിഗമനത്തിലാണ് പോത്തൻകോട് പോലീസ്. ഇന്ന് രാവിലെ മൂന്നര മണിയോടെയാണ് വീടിന് പിന്നിലുള്ള കിണറ്റിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

സുരിത കടുത്ത വിഷാദത്തിലാണെന്നും മാനസികനില തകരാറിലാണെന്നും പോലീസ് പറയുന്നു. സുരിതയെ പോലീസ് വിശദമായി ചോദ്യം ചെയ്യ്ത് വരികയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ കാണാതാകുന്നത്. സുരിതയുടെ മഞ്ഞമലയിലെ വീട്ടിലാണ്  സംഭവം. അടുത്ത് കിടന്നു ഉറങ്ങിയിരുന്ന കുഞ്ഞിനെ കാണാതായ വിവരം സുരിത ഭർത്താവ് സജിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സജിയും ബന്ധുക്കളും ചേർന്ന് പരിസരങ്ങളിൽ അന്വേഷിക്കുകയും പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സംഭവ സ്ഥലത്തെ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ ടവൽ വീടിന് പിന്നിലെ കിണറിന് മുകളിൽ നിന്ന് കണ്ടെത്തി. മൂന്ന് മണിയോടെ ഫയർ ഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിൽ കിണറിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനിടെയാണ് മാതാവ് സുരിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസിൻ്റെ നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp