spot_imgspot_imgspot_img

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറിയ്ക്ക് പുറകെ മറ്റൊരു ലോറി ഇടിച്ച് കയറി അപകടം; ഒരാളിന് ഗുരുതര പരിക്ക്

Date:

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറിക്ക് പുറകേ മറ്റാരു ലോറി ഇടിച്ച് കയറി അപകടം. അപകടത്തിൽ ഒരു ലോറിയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറായ തമിഴ്നാട് വള്ളിയൂർ സ്വദേശി 33 വയസുള്ള ആനന്ദിനെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിനിടയിൽ നിർത്തിയിരുന്ന ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ചുകയറിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.  ചൊവ്വാഴ്ച രാവിലെ കഴക്കൂട്ടം ടെക്നോപാർക്കിന് മുൻവശത്തെ എലിവേറ്റഡ് ഹൈവേയ്ക്ക് മുകളിലാണ് സംഭവം.
ലോറിയിൽ കുടുങ്ങിപോയ ഡ്രൈവറെ കഴക്കൂട്ടം പൊലീസും ടെക്നോപാർക്ക് ഫയർഫോഴ്സും എത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.  തമിഴ്നാട്ടിൽ നിന്നും ആറ്റിങ്ങലേയ്ക്ക് ചല്ലി കയറ്റിവന്ന ടോറസ് ലോറിയുടെ പുറകിൽ പിന്നാലെ വന്ന മറ്റൊരു ടോറസ് ലോറി ഇടിക്കുകയായിരുന്നു.  കാർ തട്ടി റോഡിൽ തെറിച്ച് വീണ സ്കൂട്ടർ യാത്രക്കാരനെ കണ്ട്  ലോറി നിറുത്തിയിട്ടിരിക്കുകയായിരുന്നു.
ഈ ലോറിക്കു പിന്നിലാണ് അമിത വേഗത്തിൽ എത്തിയ മറ്റൊരു ലോറി ഇടിച്ച് കയറിയത്.
നിലവിൽ ദേശീയപാത നിർമ്മാണത്തിനുള്ള ചല്ലിയും മണലും തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്.
പാത വികസനത്തിനായി ചല്ലിയും മറ്റും കയറ്റിവന്ന ലോറികളാണ് അപകടത്തിൽപ്പെട്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...
Telegram
WhatsApp