spot_imgspot_imgspot_img

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു

Date:

പാലക്കാട്: കാട്ടാന ആക്രമണത്തിൽ മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് (34) അന്തരിച്ചു. ഇന്ന് രാവിലെ പാലക്കാട് കൊട്ടേക്കാടുണ്ടായ കാട്ടാന ആക്രമണത്തിലാണ് ക്യാമറ മാൻ എ വി മുകേഷ് അന്തരിച്ചത്. മേഖലയിൽ ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കൂടെയുണ്ടായിരുന്നവർ തലനാരിഴയ്‌ക്ക് രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിൽ മുകേഷിൻ്റെ ഇടുപ്പിനാണ് പരുക്കേറ്റത്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വത്താന്‍ വീട്ടില്‍ ഉണ്ണിയുടെയും ദേവിയുടെയും മകനാണ് അന്തരിച്ച എവി മുകേഷ്. ഭാര്യ: ടിഷ. കഴിഞ്ഞ ഒരു വര്‍ഷമായി മാതൃഭൂമി പാലക്കാട് ബ്യൂറോയിലായിരുന്നു. ദീര്‍ഘകാലം ഡൽഹിയിലും ജോലി ചെയ്തിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp