spot_imgspot_imgspot_img

മുതലപ്പൊഴിയിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് പള്ളിക്കൽ സ്വദേശി

Date:

മുതലപ്പൊഴി : മുതലപ്പൊഴി കടലിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം പള്ളിക്കൽ സ്വദേശിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പള്ളിക്കൽ മടവൂർ തുമ്പോട് കൃഷ്ണപ്രിയ വീട്ടിൽ മാധവൻ പിള്ള യുടെ മകൻ 31 വയസ്സുകാരൻ രാഗേഷാണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മുതലപ്പൊഴി അഴിമുഖത്തിന് നേരെ ഒഴുകി കിടക്കുന്ന നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്.

മത്സ്യബന്ധനത്തിനായി കടലിൽ പോയ തൊഴിലാളികളാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചത്.കടലിൽ നിന്നും കണ്ടെടുത്ത മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻകോസ്റ്റ് നടപടികൾക്കിടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ഫോട്ടോയിൽ നിന്നാണ് പോലീസിന് സൂചന ലഭിച്ചത്.

തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തി തിരിച്ചറിയുകയായിരുന്നു. രാഗേഷിനെ കാണാനില്ലെന്ന പരാതിയിൽ പള്ളിക്കൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിക്കല്ലിലെ തുണിക്കടയിൽ ജോലിക്കാരനായ രാഗേഷ് . സ്ഥിരമായി മുതലപ്പൊഴിയിൽ ചൂണ്ടയിടാൻ വരുന്നയാളാണ്. അവിവാഹിതനാണെന്നും ബന്ധുക്കൾ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...
Telegram
WhatsApp