spot_imgspot_imgspot_img

കരമന അഖിൽ കൊലപാതകം; മുഖ്യപ്രതികളെല്ലാം പിടിയിൽ

Date:

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളെല്ലാം പിടിയിലായതായി പോലീസ്. ഇതോടെ ഏഴ് പേരെയാണ് സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പോലീസ് പിടിയിലായത്.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുമേഷ്, വിനീത്, അപ്പു എന്ന അഖിൽ, ഡ്രൈവർ അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മുഖ്യപ്രതികളായ സുമേഷിനെയും വിനീതിനെയും അഖിലിനെയും പോലീസ് ഇന്നാണ് പിടികൂടിയത്. വിനീതിനെ തമ്പാനൂർ ചെങ്കൽച്ചൂളയിൽ നിന്നാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് അഖിലിനെ പിടികൂടിയത്.

അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് നേരത്തെ പിടിയിലായത്. ഇതിൽ കൊലപാതക സമയത്ത് ഇന്നോവ വാഹനം ഓടിച്ചിരുന്ന അനീഷിനെ പിടികൂടിയപ്പോഴാണ് മറ്റു പ്രതികളിലേക്ക് എത്താൻ പോലീസിനു സഹായകമായത്. പ്രതികളെ എല്ലാം റിമാൻഡ് ചെയ്തു. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp