spot_imgspot_imgspot_img

വാട്ടർ തീം പാർക്കിൽ യുവതിയോട് ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാൻഡില്‍

Date:

കണ്ണൂർ: വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. കണ്ണൂർ വിസ്മയ പാര്‍ക്കിലാണ് സംഭവം നടന്നത്. പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. ഉടൻ തന്നെ യുവതി ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് കൂടെയുള്ളവർ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രൊഫസർക്കെതിരെ കേസ് എടുക്കകയുമായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ 22 കാരിയോടാണ് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറിയത്. ഇഫ്തിക്കര്‍ അഹമ്മദ് നിരവധി വിവാദങ്ങളിൽ അകപ്പെടുകയും ഇതിന് മുമ്പ് സസ്പെൻഷനിൽ ആവുകയും ചെയ്തയാളാണ്. ഇയാൾക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp