spot_imgspot_imgspot_img

എം ഡി എം എയുമായി പെരുമാതുറ സ്വദേശി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം – ആലത്തറ റോഡിലുള്ള ഫ്ലാറ്റിൽ നിന്നും 20.294 ഗ്രാം എം ഡി എം എ എക്സൈസ് പിടികൂടി. ചിറയിൻകീഴ് പെരുമാതുറ മുതലപ്പൊഴിക്ക് സമീപം 43 വയസ്സുള്ള മുഹമ്മദ് റാഫിയെ എം ഡി എം എ സൂക്ഷിച്ചതിന് എക്സൈസ് അറസ്റ്റ് ചെയ്തു. എം ഡി എം എ വില്പന നടത്തിയിരുന്ന ഇയാളുടെ രണ്ടു മൊബൈൽ ഫോണുകളും 540 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തുടർനടപടികൾക്കായി കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ഇയാളെ കൈമാറി. പോക്സോ,ചെയിൻ സ്‌നേച്ചിങ് പിടിച്ചുപറി, കൊലപാതക ശ്രമ കണ്ടിഷൻ തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമാണ് ഇയാൾ.

തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇന്‍സ്പെക്ടറുടെ പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രജി കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അല്‍ത്താഫ്, ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവരും ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp