spot_imgspot_imgspot_img

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ ഇടിച്ച് വൻ അപകടം

Date:

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ ഇടിച്ച് വൻ അപകടം. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപം വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കൊല്ലം ഭാഗത്ത് നിന്നാണ് ഗ്യാസ് പിക്കപ്പ് വാൻ വന്നത്. പുളിമൂട് എത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് എതിർ ദിശയിൽ വന്ന ആൾട്ടോ കാറിൽ ആദ്യം ഇടിച്ചു. ബാലരാമപുരം സ്വദേശിയാണ് കാറിൽ ഉണ്ടായിരുന്നത്. അതിനു ശേഷം മറ്റൊരു ബൈക്കിലും വാഹനം ഇടിക്കുകയായിരുന്നു.

തുടർന്ന് വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറി വാഹനം നിൽക്കുകയായിരുന്നു. അപകടത്തിൽ ആരും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp